Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geoffrey Epstein

എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ൽ ഇ​ന്ത്യ​ൻ സം​വി​ധാ​യി​ക മീ​ര നാ​യ​രും

 

ന്യൂ​യോ​ർ​ക്ക്: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്‌​സ്റ്റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട പു​തി​യ രേ​ഖ​ക​ളി​ൽ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര സം​വി​ധാ​യി​ക മീ​ര നാ​യ​രു​ടെ പേ​രും പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു. 2009-ൽ ​എ​പ്‌​സ്റ്റൈ​ന്‍റെ പ​ങ്കാ​ളി​യാ​യി​രു​ന്ന ഗി​സ്‌​ലെ​യ്ൻ മാ​ക്‌​സ്‌​വെ​ല്ലി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ഒ​രു പാ​ർ​ട്ടി​യി​ൽ മീ​ര നാ​യ​ർ പ​ങ്കെ​ടു​ത്ത​താ​യാ​ണ് ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ​ബ്ലി​സി​സ്റ്റ് പെ​ഗ്ഗി സീ​ഗ​ൽ 2009 ഒ​ക്ടോ​ബ​ർ 21-ന് ​അ​യ​ച്ച ഇ​മെ​യി​ലി​ലാ​ണ് മീ​ര നാ​യ​രെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​മു​ള്ള​ത്. "ഗി​സ്‌​ലെ​യ്‌​ന്‍റെ വ​സ​തി​യി​ലെ പാ​ർ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​തേ​യു​ള്ളൂ. ബി​ൽ ക്ലി​ന്‍റ​ൺ, ജെ​ഫ് ബെ​സോ​സ്, സം​വി​ധാ​യി​ക മീ​ര നാ​യ​ർ തു​ട​ങ്ങി​യ​വ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു," എ​ന്ന് ഇ​മെ​യി​ൽ പ​റ​യു​ന്നു.

മീ​ര നാ​യ​ർ സം​വി​ധാ​നം ചെ​യ്ത 'അ​മേ​ലി​യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പാ​ർ​ട്ടി​യാ​യി​രു​ന്നു ഇ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഹി​ല​രി സ്വാ​ങ്ക്, റി​ച്ചാ​ർ​ഡ് ഗി​യ​ർ എ​ന്നി​വ​രാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ.

ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി​യു​ടെ മാ​താ​വ് കൂ​ടി​യാ​ണ് മീ​ര നാ​യ​ർ.
അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തു​വി​ട്ട മൂ​ന്ന് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ജു​ക​ൾ വ​രു​ന്ന എ​പ്‌​സ്റ്റൈ​ൻ ഫ​യ​ലു​ക​ളി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up